
സ്വാമി ശാശ്വതീകാനന്ദ മതാതീത ആത്മീയതയുടെ പ്രചാരകനായിരുന്നു. ജനങ്ങളുടെ ഇടയിൽ സംവദിച്ചും ലളിതമായ പ്രസംഗങ്ങളിലൂടെയും തെളിനീരുപോലുള്ള മലയാളത്തിൽ എഴുതിയ മഹിമയാർന്ന ദാർശനിക ലേഖനങ്ങളിലൂടെയെല്ലാം സ്വാമി ശ്രീനാരായണ ധർമ്മത്തിന്റെ നവീനതയെ സർഗാത്മകമാക്കി.
ശ്രീനാരായണ ധർമ്മസംഘത്തിലെ അംഗവും നായകനുമെന്ന നിലയ്ക്കാണ് കേരള സമൂഹത്തിൽ ശാശ്വതീകാനന്ദ സ്വാമി ആദ്യമായി അടയാളപ്പെടുത്തപ്പെട്ടത്. ശ്രീനാരായണധർമ്മം എന്ന പരിവേഷത്തെ വിരുദ്ധ ധ്രുവങ്ങളിലേക്ക് വലിച്ചെത്തിക്കാനുള്ള ശക്തിപരീക്ഷകൾക്ക് അതിന്റെ ആരംഭകാലത്തോളം തന്നെ പഴക്കമുണ്ട്. ദുർഘടസന്ധിയിലുണ്ടായ തിരുപ്പിറവിയുടെ വെളിപാടു കളായി മാത്രം ഗുരുധർമ്മത്തെ കണ്ടവരും മാനവികതയുടെ പൂർണ വളർച്ചയെത്തിയ മതാതീത ദർശനമായി അതിനെ ആത്മാവിൽ ഏറ്റുവാങ്ങിയവരും നിരവധിയുണ്ടായിരുന്നു. അതിൽ മതാതീത ആത്മീയതയുടെ പക്ഷത്തായിരുന്നു ശാശ്വതീകാനന്ദ സ്വാമിയുടെ ഇളകാത്ത മനസിന്റെ കരുത്ത്.
ശാശ്വതീകാനന്ദ സ്വാമി ആരായിരുന്നുവെന്നോ എന്തിനു വേണ്ടിയായിരുന്നു സംസാരിച്ചിരുന്നതെന്നോ നാം ഇനിയും വേണ്ടത്ര മനസിലാക്കിയിട്ടില്ല. ശാശ്വതീകാനന്ദ സ്വാമിയെ നേരിട്ടറിയാനുള്ള ലളിതമായ മാർഗം അദ്ദേഹത്തിന്റെ സ്വന്തം വചനങ്ങളിലും ഒരു വിമർശനാത്മക യാത്ര നടത്തുക എന്നതാണ്. അതുകൊണ്ടു തന്നെ നിഷ്പക്ഷമായ വിലയിരുത്തൽ ആഗ്രഹിക്കുന്നവർക്ക് നേരിന്റെ വഴി തെളിഞ്ഞുവരും.
ശാശ്വതീകാനന്ദ സ്വാമിയെ സംബന്ധിച്ചിടത്തോളം സന്യാസം എന്നത് ചാതുർവർണ്യത്തിന്റെ ഉയർന്ന ശ്രേണിയായ ബ്രാഹ്മണ്യത്തിലേക്ക് അടിവച്ചടിവച്ചുള്ള നടന്നുകയറ്റമായിരുന്നില്ല. ബ്രാഹ്മണ്യം നേടുക എന്നതാണ് മനുഷ്യന്റെ ജന്മദൗത്യം എന്ന മൂഢധാരണയും സ്വാമിക്ക് ഉണ്ടായിരുന്നില്ല. നാടിന്റെ നാശത്തിനു കാരണമായ ദുർവ്യവസ്ഥയാണെന്നും ആ വ്യവസ്ഥയിൽ നിന്നുള്ള പുറത്തു കടക്കലാണ് യഥാർത്ഥ പ്രതിരോധം എന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ശ്രീനാരായണ ധർമ്മത്തിന്റെ ദാർശനിക പഠിതാക്കളെ സംബന്ധിച്ചിടത്തോളം സ്വാമി ശാശ്വതീകാനന്ദ മതാതീത ആത്മീയതയുടെ പ്രചാരകനായിരുന്നു. ജനങ്ങളുടെ ഇടയിൽ സംവദിച്ചും ലളിതമായ പ്രസംഗങ്ങളിലൂടെയും തെളിനീരുപോലുള്ള മലയാളത്തിൽ എഴുതിയ മഹിമയാർന്ന ദാർശനിക ലേഖനങ്ങളിലൂടെയെല്ലാം സ്വാമി ശ്രീനാരായണ ധർമ്മത്തിന്റെ നവീനതയെ സർഗാത്മകമാക്കി.
രാഷ്ട്രീയ സമൂഹ്യരംഗത്തും, സമുദായത്തിലും സ്വാമിക്ക് ഉണ്ടായിരുന്ന സ്ഥാനം വളരെ വലുതാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും സ്വാമികൾ സൗഹൃദ വലയം തീർത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |