SignIn
Kerala Kaumudi Online
Sunday, 16 August 2026 2.05 AM IST

രാമായണത്തിലെ നാരിപർവം: ഇതിഹാസവഴിയിലെ നിശബ്ദ സാന്നിദ്ധ്യങ്ങൾ

dd

​ഭാരതീയ സംസ്‌കാരത്തിന്റെ ആത്മാവായി നിലകൊള്ളുന്ന കാവ്യമാണ് വാല്മീകി രാമായണം. ധർമ്മം,നീതി, കുടുംബബന്ധങ്ങൾ എന്നിവയുടെ ഉദാത്ത മാതൃകകൾ ചിത്രീകരിക്കുന്ന ഈ ഇതിഹാസത്തിൽ പുരുഷ കഥാപാത്രങ്ങളോളം തന്നെ, അല്ലെങ്കിൽ അതിനേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നവരാണ് സ്ത്രീകഥാപാത്രങ്ങൾ.

രാമായണത്തിലെ ഓരോ സ്ത്രീയും കേവലം സഹചാരികളോ നിഷ്‌ക്രിയ കഥാപാത്രങ്ങളോ അല്ല; മറിച്ച്, കഥയുടെ ഗതിയെ തിരിച്ചുവിടാനും ധർമ്മസങ്കടങ്ങളിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കാനും കെല്പുള്ള കരുത്തുള്ള വ്യക്തിത്വങ്ങളാണ്. കൗസല്യ,കൈകേയി,സീത,മണ്ഡോദരി,ശൂർപ്പണഖ തുടങ്ങി എണ്ണപ്പെട്ട ഏതാനും സ്ത്രീകഥാപാത്രങ്ങളിലൂടെ രാമായണത്തിന്റെ ആന്തരിക മാനങ്ങൾ പരിശോധിക്കുന്ന ഒരു പഠനമാണിത്.


​കൗസല്യയും കൈകേയിയും:

വാത്സല്യവും വിധിയും
​അയോധ്യയിലെ കൊട്ടാരക്കെട്ടുകൾക്കുള്ളിൽ വേറിട്ടുനിൽക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് കൗസല്യയും കൈകേയിയും.
ദശരഥന്റെ മുതിർന്ന രാജ്ഞിയും ശ്രീരാമന്റെ മാതാവുമായ കൗസല്യ, നിശബ്ദമായ സഹനത്തിന്റെ രൂപമാണ്. തന്റെ മകന് അർഹതപ്പെട്ട സിംഹാസനം നഷ്ടപ്പെടുകയും അവൻ പതിനാല് വർഷത്തെ വനവാസത്തിന് പോവുകയും ചെയ്യമ്പോൾ, ഒരു അമ്മ അനുഭവിക്കുന്ന അതിതീവ്രമായ വേദന കൗസല്യയിലൂടെ വാല്മീകി വരച്ചുകാട്ടുന്നു.
ഏറ്റവും വികാരഭരിതവും സങ്കീർണ്ണവുമായ കഥാപാത്രമാണ് കൈകേയി. രാമനെ സ്വന്തം മകനേക്കാൾ സ്‌നേഹിച്ചിരുന്ന കൈകേയി, മന്ഥരയുടെ വാക്കുകേട്ട് മാറിച്ചിന്തിക്കുന്നത് മനുഷ്യസഹജമായ ബലഹീനതയുടെ തെളിവാണ്. രാമായണ കഥയ്ക്ക് മന്നോട്ടുപോകാനുള്ള കഥാബീജം ഉണ്ടാകുന്നത് കൈകേയിയാണ്.


​സീതാദേവി ത്യാഗത്തിന്റെ പർവം:
​ ജനകമഹാരാജാവിന്റെ മകളും രാമന്റെ ധർമ്മപത്നിയുമായ സീത, കേവലം സൗന്ദര്യത്തിന്റെ മാത്രം പ്രതീകമല്ല; അപാരമായ ആത്മശക്തിയുടെയും ആത്മാഭിമാനത്തിന്റെയും ഉദാത്ത മാതൃകയാണ്.

​വനവാസവും രാവണബന്ധനവും:
രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ഭർത്താവിനോടൊപ്പം കാട്ടിലേക്ക് ഇറങ്ങിത്തിരിക്കാൻ സീത കാണിച്ച മനോധൈര്യം എടുത്തുപറയേണ്ടതാണ്. രാവണൻ തട്ടിക്കൊണ്ടപോയി അശോകവനത്തിൽ തടവിൽ പാർപ്പിച്ചപ്പോഴും സീത കുലുങ്ങിയില്ല. ഒരു പുൽക്കൊടിയെ മുന്നിൽവെച്ച് രാവണനോട് സംസാരിച്ച സീതയുടെ ആത്മവീര്യം ഏതൊരു സ്ത്രീക്കും മാതൃകയാക്കാവുന്നതാണ്.

​അഗ്നിപരീക്ഷണവും ആത്മാഭിമാനവും:
രാവണവധത്തിന് ശേഷം ശ്രീരാമൻ സീതയോട് അഗ്നിപരീക്ഷണം ആവശ്യപ്പെടുമ്പോൾ, തന്റെ വിശുദ്ധി തെളിയിക്കാൻ സീത അഗ്നിയിൽ പ്രവേശിക്കുന്നു. എന്നാൽ, ലങ്കാവിജയത്തിനു ശേഷവും ജനങ്ങളുടെ അപവാദം ഭയന്ന് രാമൻ ഗർഭിണിയായ സീതയെ ഉപേക്ഷിക്കമ്പോൾ, അയോദ്ധ്യയിലെ കൊട്ടാര നീതികളെ ചോദ്യം ചെയ്യുന്ന മൗനമായ പ്രതിഷേധമായി സീത മാറുന്നു.


​ശൂർപ്പണഖ:

കഥയെ തിരിച്ചുവിട്ട അസുരസ്ത്രീ
വളരെ കുറഞ്ഞ സമയം മാത്രം പ്രത്യക്ഷപ്പെടുകയും എന്നാൽ കഥാഗതിയെ പൂർണമായി മാറ്റിയെഴുതുകയും ചെയ്ത കഥാപാത്രമാണ് ശൂർപ്പണഖ. പഞ്ചവടിയിൽ വെച്ച് രാമലക്ഷ്മണന്മാരെ കാണുന്നതോടെയാണ് രാമായണത്തിലെ യുദ്ധകാണ്ഡത്തിന് തുടക്കമാകുന്നത്.
​തന്റെ ആഗ്രഹങ്ങൾ തുറന്നുപറയാൻ മടിക്കാത്ത, സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ആഗ്രഹിച്ച ഒരു സ്ത്രീയായാണ് ശൂർപ്പണഖയെ ചില വായനകളിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ലക്ഷ്മണന്റെ പ്രവർത്തി രാവണന്റെ നാശത്തിനും ലങ്കയുടെ പതനത്തിനും തുടക്കമിടുന്നു.

​മണ്ഡോദരി: നിശബ്ദ ശബ്ദം

​രാവണന്റെ പത്നിയായ മണ്ഡോദരി രാമായണത്തിലെ ഏറ്റവും വിവേകമതിയായ കഥാപാത്രമാണ്. അസുരരാജാവിന്റെ കൊട്ടാരത്തിൽ ജീവിക്കമ്പോഴും ധർമ്മത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചവളാണ് മണ്ഡോദരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY