
തിരുവനന്തപുരം: അസോസിയേഷൻ ഒഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് (എ.എച്ച്.പി.ഐ) ഏർപ്പെടുത്തിയ നേതൃത്വ മികവിനുള്ള ഈ വർഷത്തെ രണ്ട് പുരസ്‌കാരങ്ങൾ പട്ടം എസ്. യു. ടി ആശുപത്രിക്ക് ലഭിച്ചു. 'എക്‌സലൻസ് ഇൻ ഹോളിസ്റ്റിക് സ്റ്റാഫ് എൻഗേജ്‌മെന്റ് ആൻഡ് റെക്കഗ്‌നിഷൻ', 'എക്‌സലൻസ് ഇൻ നഴ്‌സിംഗ് ലീഡർഷിപ്പ് ആൻഡ് പ്രൊഫഷണൽ പ്രാക്ടീസ്' എന്നിവയാണ് നേടിയത്. എസ് യു ടി ആശുപത്രിയുടെ എം.ഡിയും സി.ഇ.ഒ യുമായ കേണൽ രാജീവ് മണ്ണാളി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. അസോസിയേഷൻ ഒഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ദേശീയ പ്രസിഡന്റ് ഡോ. എം. ഐ. സഹദുള്ള, ഡയറക്ടർ ജനറൽ ഡോ. ഗിർധർ ഗ്യാനി എന്നിവർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. എസ്. യു. ടിയിലെ മുഴുവൻ ജീവനക്കാരുടെയും അർപ്പണബോധത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണ് ഈ പുരസ്‌കാരങ്ങളെന്ന് രാജീവ് മണ്ണാളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |