
കൊച്ചി:: ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം സോണിലെ വിവിധ ശാഖകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് മാസം നീളുന്ന വിജിലൻസ് അവബോധ ക്യാമ്പുകൾ തുടരുന്നു. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ക്യാമ്പുകൾ നടന്നു. ആഗസ്റ്റ് 17 മുതൽ നവംബർ 16 വരെ നീളുന്ന അവബോധ പ്രചാരണത്തിന്റെ ഭാഗമാണിത്. 'സമൃദ്ധിക്കായി സത്യസന്ധത' എന്ന പ്രമേയത്തിൽ ഒക്‌ടോബർ 26 മുതൽ നവംബർ ഒന്ന് വരെയാണ് വിജിലൻസ് അവബോധ വാരം ആചരിക്കുന്നത്.
ക്യാമ്പുകളിൽ ബാങ്ക് ഉദ്യോഗസ്ഥർ അഴിമതി വിരുദ്ധ നടപടികളെയും ഓൺലൈൻ ഡിജിറ്റൽ തട്ടിപ്പുകളുടെ പുതിയ രീതികളെയും കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകി.
മണി മ്യൂൾ അക്കൗണ്ടുകൾ, എ.പി.കെ ഫയൽ തട്ടിപ്പുകൾ തുടങ്ങിയവയെ കുറിച്ചും വിശദീകരിച്ചു. ബാങ്കിംഗ് വിവരങ്ങൾ, പാസ്‌വേഡുകൾ, ഒ.ടി.പി തുടങ്ങിയവ മറ്റാരുമായും പങ്കിടരുതെന്ന് നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |