SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

മാറുന്ന സ്കൂൾ അന്തരീക്ഷത്തിൽ എത്ര നാൾ മിണ്ടാതിരിക്കണം

s

കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ അദ്ധ്യാപകരെ വിദ്യാർത്ഥികൾ വളരെ ബഹുമാനത്തോടെയാണ് കണ്ടിരുന്നതും സംസാരിച്ചിരുന്നതും. അതിനു മുമ്പുള്ള കാലത്ത് അദ്ധ്യാപകരെക്കാൾ പ്രായത്തിൽ മുതിർന്ന വിദ്യാർത്ഥികൾ പഠിച്ചിരുന്നപ്പോഴും ഗുരു-ശിഷ്യ ബന്ധം എന്ന വാക്കിന്റെ അർത്ഥം പ്രകടമായിരുന്നു. എന്നാൽ ഇന്നത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗുരുവിന് യഥാർത്ഥ പരിഗണന കിട്ടുന്നുണ്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. സ്കൂൾ വിദ്യാർത്ഥികളെ അദ്ധ്യാപകർ തല്ലരുതെന്ന നിയമം വന്നതോടെ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിലും മാറ്റം പ്രകടമായി. പാലക്കാട് സ്കൂൾ വിദ്യാർത്ഥി അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ, പ്രസ്തുത വീഡിയോ പ്രചരിച്ചതിൽ സ്‌കൂൾ അധികാരികളോട് ബാലാവകാശ കമ്മീഷൻ വിശദീകരണം ചോദിച്ചിരിക്കുന്നുവത്രെ. സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ പാടില്ല എന്ന നിയമം തെറ്റിച്ച വിദ്യാർത്ഥി ഇപ്പോൾ നല്ല കുട്ടിയായി. നിയമലംഘനം നടത്തിയ കുട്ടിയെ താക്കീതു ചെയ്തു അധികാരികൾ മോശം വ്യക്തിയുമായി. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടിയെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ഇത്തരം സംഭവങ്ങളിൽ കർശന നടപടി അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണം. അല്ലെങ്കിൽ കുട്ടികൾ എന്ത് വൃത്തികേട് കാണിച്ചാലും മിണ്ടാതിരിക്കുന്നതാണ് ആ അധ്യാപകരുടെ മാനത്തിനും ജീവനും നല്ലത്.

എ.കെ. അനിൽകുമാർ,

നെയ്യാറ്റിൻകര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION