
തൃശൂർ: കോലഴി എക്സൈസ് റേഞ്ച് പരിധിയിൽ അനധികൃതമായി കള്ള് ചെത്തി വിൽപ്പന നടത്തിയ കേസിൽ മുൻ ചെത്തുതൊഴിലാളി പിടിയിൽ. ആട്ടൂർ വട്ടപ്പറമ്പിൽ ചന്ദ്രനാണ് (62) അഞ്ച് ലിറ്റർ കള്ളും ചെത്താൻ ഉപയോഗിച്ച ഉപകരണങ്ങളുമായി അറസ്റ്റിലായത്. ആട്ടൂർ കലാദീപം വായനശാലയ്ക്ക് മുൻവശത്തുവച്ച് ബൈക്കിൽ അനധികൃതമായി കള്ള് കടത്തുകയായിരുന്ന പ്രതിയെ കോലഴി എക്സൈസ് റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം.സജീവും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.
ചെത്ത് തൊഴിലിൽ നിന്നും വിരമിച്ചിട്ട് രണ്ട് വർഷക്കാലമായ പ്രതി, രഹസ്യമായി കള്ള് ചെത്തി വിൽപ്പന നടത്തിവരികയായിരുന്നു. അബ്കാരി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം.സജീവ്, എം.എം.മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആഷിക് ജോസഫ്, എം.എസ്.ഉല്ലാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |