SignIn
Kerala Kaumudi Online
Friday, 16 October 2026 2.17 AM IST

ഓട്ടത്തിനിടെ മൊബൈൽ ഉപയോഗം: ബസ് ഡ്രൈവറുടെ ലൈസൻസ്  സസ്‌പെൻഡ് ചെയ്തു

കോട്ടയം: ചന്തക്കവലയിൽ അപകടമുണ്ടാക്കി ഒരാളുടെ ജീവൻ കവർന്ന തണ്ടപ്ര ബസിന് പകരം സർവീസ് നടത്തിയ ജീസസ് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കുറിച്ചി സ്വദേശി അനന്ദു അനിൽകുമാർ (31)നെതിരെയാണ് മോട്ടോർ വാഹനവകുപ്പിന്റെനടപടി. ഇയാൾ മൊബൈൽ ഫോൺ നോക്കിയും അശ്രദ്ധമായി ഒരു കൈകൊണ്ട് ബസ് ഓടിച്ചുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. പുതിയ നിയമപ്രകാരം മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കി സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ ലൈസൻസ് പുനസ്ഥാപിക്കാനാകൂ. ഇന്നലെ ഹാജരാകാൻ ആർ.ടി.ഒ ഡി.ജയരാജ് അനന്ദുവിനോട് നിർദേശിച്ചിരുന്നു. ഡ്രൈവറുടെ വിശദീകരണം കേട്ട ശേഷമാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് ഇടപെട്ടത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ചന്തക്കവല ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇത്തിത്താനം സ്വദേശി ശ്രീകുമാരി (54), മറിയപ്പള്ളി സ്വദേശിനി ജയ (51) എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY