SignIn
Kerala Kaumudi Online
Friday, 16 October 2026 2.18 AM IST

പമ്പ് ജീവനക്കാരനെ മർദ്ദിച്ച പ്രതികൾ അറസ്റ്റിൽ

mala-thanseer-arrest

മാള: അന്നമനടയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളേയും മാള പൊലീസ് അറസ്റ്റ് ചെയ്തു. വലിയപറമ്പ് പോട്ടക്കാരൻ രോഹിത് (18), പൊയ്യ പൂപ്പത്തി കൊച്ചേരിപ്പറമ്പ് ഷിജുകുമാർ (24), വലിയപറമ്പ് ആലങ്ങാട്ട് തൻസീർ എന്നിവരെയാണ് ഇൻസ്‌പെക്ടർ എ.എൻ.ഷാജു, എസ്.എച്ച്.ഒ വിശാഖ് കെ.വിശ്വൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അന്നമനട കുറുപ്പംപടി വീട്ടിൽ അനീഷിനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. രോഹിത്തിനെ വാളൂരിലെ വാടക വീട്ടിൽ നിന്നും ഷിജുകുമാറിനെ ജോലി നോക്കിയിരുന്ന മാരേക്കാടുള്ള പശുഫാമിൽ നിന്നും തൻസീറിനെ ആലത്തൂർ ബസ് സ്റ്റോപ്പിൽ നിന്നുമാണ് പിടികൂടിയത്. 13ന് രാത്രി പതിനൊന്നേകാലോടെയാണ് സംഭവം. പെട്രോൾ അടിച്ച് തുക നൽകാതെ പോകാൻ ഒരുങ്ങിയ മൂന്നംഗസംഘത്തെ അനീഷ് ചോദ്യം ചെയ്തതാണ് മർദ്ദനത്തിനു കാരണം. തൻസീറും രോഹിത്തും മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിത്തിനെ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരുന്നു. എസ്‌.ഐമാരായ പി.പി.ബാബു, കെ.ആർ.സുധാകരൻ, സീനിയർ സി.പി.ഒമാരായ എം.ആർ.ഉണ്ണിക്കൃഷ്ണൻ, കെ.എഫ്.വിനോദ്, സി.പി.ഒ ഷാരോൺ, ഹോംഗാർഡ് വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY