SignIn
Kerala Kaumudi Online
Friday, 16 October 2026 2.17 AM IST

മദ്യം നൽകാത്തതിന് വീടുകയറി ആക്രമണം: സഹോദരങ്ങളിലൊരാൾ കൂടി അറസ്റ്റിൽ

1

വിഴിഞ്ഞം: മദ്യം നൽകാത്തതിന് വീടുകയറി ആക്രമിച്ച കേസിൽ സഹോദരങ്ങളിലൊരാൾ കൂടി അറസ്റ്റിൽ. അടിമലത്തുറ അമ്പലത്തിൻ മൂല ഹൗസിൽ അനീഷ് ഡെൻസണാണ് (22) അറസ്റ്റിലായതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ കെ.ഹേമന്ത് കുമാർ പറഞ്ഞു. വിഴിഞ്ഞം അടിമലത്തുറയിൽ ഇക്കഴിഞ്ഞ ജൂൺ 28ന് പുലർച്ചെ ഒന്നോടെ അമ്പലത്തുംമൂല പുറംമ്പോക്ക് പുരയിടത്തിൽ സൈമണിനെയാണ് (38) ആക്രമിച്ചത്. സംഭവത്തിൽ അനു ഡെൻസൻ (21)അന്നുതന്നെ പിടിയിലായിരുന്നു. സഹോദരൻ അനീഷ് ഒളിവിലായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മദ്യക്കച്ചവടമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ്പ്രതികൾ സൈമണിന്റെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യമില്ലെന്ന് പറഞ്ഞതോടെ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് നേർക്ക് വീശി,ഒഴിഞ്ഞുമാറിയതിനാൽ വെട്ടേറ്റില്ല. തറയിൽ വീണ സൈമണിനെ ഇരുവരും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നും പൊലീസ്‌ പറഞ്ഞു.എസ്.എച്ച്.ഒയെ കൂടാതെ എസ്.ഐ എം.പ്രശാന്ത്,എസ്.സി.പി.ഒ വിനയൻ,സി.പി.ഒ റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIME, CRIMENEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY