SignIn
Kerala Kaumudi Online
Friday, 16 October 2026 2.18 AM IST

ഒരു കോടിയുടെ മുക്കുപണ്ടം തട്ടിപ്പ്: പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ

althad

കൊച്ചി: പ്രമുഖ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ പാലാരിവട്ടം ശാഖയിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിലായി. കേസിലെ നാലാം പ്രതി കോഴിക്കോട് ഫറോക്ക് സ്വദേശി അൽത്താഫിനെയാണ് (29) ബംഗളുരൂവിൽ നിന്ന് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലാണ് 14 തവണയായി 116 മുക്കുപണ്ട വളകൾ സ്വർണമെന്ന വ്യാജേന പണയപ്പെടുത്തി പണം തട്ടിയത്. ആഭരണങ്ങൾ പണയപ്പെടുത്തിയ കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു (31), വയനാട് സുൽത്താൻ ബത്തേരി സ്വദേശി ടി.ആർ രാഹുൽ (39) എന്നിവരെ വീണ്ടും മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയപ്പോൾ ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയിരുന്നു. വ്യാജ ആഭരണങ്ങൾ നിർമ്മിച്ചു നൽകിയ കോതമംഗലം സ്വദേശി ഷിനോജ് (42), ആഭരണങ്ങൾ നിർമ്മിക്കാൻ ഷിനോജിനെ ചുമതലപ്പെടുത്തിയ ഇടുക്കി സ്വദേശികളായ അർഷാൽ ഇസ്മായിൽ (32), ലിബിൻ സേവ്യർ (34) എന്നിവർ തുടരന്വേഷണത്തിലും പിടിയിലായി.

ബംഗളൂരുവിൽ നിന്ന് പിടിയിലായ അൽത്താഫും ലിബിൻ സേവ്യറും അർഷാലും ചേർന്നാണ് ആഭരണങ്ങൾ നിർമ്മിക്കാൻ ഷിനോജിനെ ഏൽപ്പിക്കുന്നത്. ആഭരണങ്ങൾ പണയപ്പെടുത്താൻ വിഷ്ണുവിനും രാഹുലിനും കൈമാറുന്നതും അൽത്താഫാണ്. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് മുങ്ങിയ ഇയാൾ ബംഗളൂരുവിലെ മൊബൈൽ ഷോപ്പിൽ ജോലിയെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആഭരണങ്ങൾ പണയപ്പെടുത്താൻ പാലാരിവട്ടത്തെ ശാഖയിലെത്തിയവരുടെ കൂട്ടത്തിൽപ്പെട്ട മലപ്പുറം പട്ടർകടവ് സ്വദേശി ആശിഖ് അറബി ഒളിവിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY