SignIn
Kerala Kaumudi Online
Friday, 16 October 2026 2.18 AM IST

കാറളത്ത് വയോധികയെ കൊലപ്പെടുത്തി സ്വർണം കവർന്നയാൾ പിടിയിൽ

ഇരിങ്ങാലക്കുട: കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വർണം കവർന്നയാൾ പിടിയിൽ. തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫിയാണ് (58) അറസ്റ്റിലായത്. കാറളം അരിമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രിയെയാണ് (79) ചൊവ്വാഴ്ച്ച വെെകിട്ട് 4.30ന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാവിത്രിയുടെ മകൻ വാടകയ്ക്കു നൽകിയ വീട്ടിൽ താമസിക്കുന്ന പ്രതി സാവിത്രിയോട് സ്വർണാഭരണങ്ങൾ പണയംവയ്ക്കുന്നതിനായി ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാത്തതിനെ തുടർന്നാണ് സാവിത്രിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഹാളിൽ സോഫയിൽ ഇരിക്കുകയായിരുന്ന സാവിത്രിയെ സാരിത്തലപ്പ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ബെഡ്റൂമിലേക്ക് കൊണ്ടുപോയി തലയിണ മുഖത്ത് അമർത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അടുക്കളയിൽ നിന്ന് മുളകുപൊടി എടുത്ത് റൂമിൽ വിതറുകയും ചെയ്തു. സംഭവത്തിനുശേഷം അന്വേഷത്തിനായി പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. തൃശൂർ റേഞ്ച് ഡി.ഐ.ജി ടിനാരായണന്റെ മേൽനോട്ടത്തിൽ റൂറൽ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. റൂറൽ അഡീഷണൽ എസ്.പി ടി.എസ്.സിനോജ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.എം.കെ.ഷാജി, കാട്ടൂർ സി.ഐ എ.വിനോജ്, എസ്.ഐ ഹരീഷ്, പി.സി.സുനിൽ, പി.പി.ജയകൃഷ്ണ, പി.എക്‌സ്.സോണി, കൃഷ്ണദാസ്, ഉമേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY