SignIn
Kerala Kaumudi Online
Friday, 16 October 2026 1.35 AM IST

അന്യസംസ്ഥാന തൊഴിലാളിയെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച പ്രതി റിമാൻഡിൽ 

noufal
നൗഫൽ

പത്തനംതിട്ട: സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയോടൊപ്പം മദ്യപിക്കുകയും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മർദ്ദിച്ച് നിലത്തിടുകയും ശരീരത്തേക്ക് വലിയ കരിങ്കല്ലുകൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട ആനപ്പാറ ചുട്ടിപ്പാറ വടക്കേതിൽ വീട്ടിൽ നൗഫൽ നജീബ് (34) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തും പത്തനംതിട്ടയിൽ താമസിച്ച് ജോലി ചെയ്തുവരുന്നതുമായ പശ്ചിമബംഗാൾ ജാൽപ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നെ ആണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.


ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ഇരുവരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് സിദ്ദിഖിനോട് നൗഫൽ പണം ആവശ്യപ്പെടുകയും ചെയ്തു. മുൻപ് മദ്യപിക്കുന്നതിനായി നൽകിയ പണം സിദ്ദീഖ് തിരികെ ചോദിച്ചതാണ് നൗഫലിനെ പ്രകോപിപ്പിച്ചത്. നൗഫലിന്റെ അടിയേറ്റ് നിലത്തുവീണ സിദ്ദീഖിന്റെ കാലിലേക്ക് വലിയ ഒരു കരിങ്കല്ല് കൊണ്ട് നൗഫൽ പലതവണ എറിഞ്ഞു.

ഇരു കാലുകളുടെയും അസ്ഥി ഒടിഞ്ഞു നുറുങ്ങിയ സിദ്ദീഖിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി.അരുൺ, എസ്.ഐ.അനീഷ് എബ്രഹാം, എസ്.ഐ ഹരികൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, CRIMENEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY