
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്ന ആദിത്യ അനില്‍കുമാര്‍ (28) ജീവനൊടുക്കിയത് കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന്. കാമുകനും കണ്ണൂര്‍ മനേക്കര സ്വദേശിയുമായ ശരണ്‍ ആദിത്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. പാനൂര്‍ സ്വദേശി ആദിത്യ ദീര്‍ഘകാലമായി ആദിത്യയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു.
ജൂണ്‍ എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് ശരണ്‍ ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. ശരണില്‍ നിന്നുള്ള നിരന്തര പീഡനം മാനസികമായി ആദിത്യയെ തളര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ മര്‍ദ്ദനം കൂടിയായപ്പോള്‍ ഒരാഴ്ചയായി വീട്ടില്‍ തന്നെയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഞായറാഴ്ച (ജൂണ്‍ എട്ട്) ആദിത്യയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സയില്‍ തുടരുകയുമായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ശരണ്‍ മര്‍ദ്ദിച്ചെന്നും അതിന്റെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ആദിത്യയുടെ അമ്മ പി.പി.ഉദയയുടെ പരാതിയില്‍ പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരണിനെ അറസ്റ്റ് ചെയ്തത്. ആദിത്യയെ ശരണ്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |