SignIn
Kerala Kaumudi Online
Friday, 19 June 2026 4.35 PM IST

നിതിൻ രാജിന്റെ മരണം; ഡോ. റാമിന്റെ മുൻകൂർ ജാമ്യഹർജി തള്ളി ഹൈക്കോടതി

nithin-raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ അദ്ധ്യാപകൻ ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. നേരത്തേ, തലശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു. ഡോ. റാമിന് പുറമേ അദ്ധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്. നിതിൻ രാജിന്റെ മരണത്തിൽ റാമിനെതിരെ മറ്റ് വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായാണ് വിദ്യാർത്ഥികൾ പൊലീസിന് നൽകിയ മൊഴി. ഇതിന് പിന്നാലെ ഡോ. എം കെ റാമിനെയും ഡോ. സംഗീത നമ്പ്യാരെയും കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, NITHIN RAJ, BAIL DENIED, DR MK RAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY