SignIn
Kerala Kaumudi Online
Friday, 19 June 2026 3.20 AM IST

6 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

1

വിഴിഞ്ഞം: 6കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വെങ്ങാനൂർ സ്വദേശിയായ അഭിനന്ദ്,സിസിൽപുരം സ്വദേശിയായ ജസ്റ്റിൻ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ബാലരാമപുരം ഉച്ചക്കട സിസിലിപുരം ഭാഗത്തുവെച്ചാണ് പ്രതികൾ പിടിയിലായത്. ഓട്ടോയിൽ കഞ്ചാവുമായി വരവെയാണ് ഇവർ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളെയും വിനോദസഞ്ചാര കേന്ദ്രങ്ങളായ വിഴിഞ്ഞം,കോവളം,​ ബാലരാമപുരം കാട്ടാക്കട മേഖലകളിലും സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റോബിൻ വാവാച്ചൻ, അസി.എക്സൈസ് ഇൻസ്പെക്ടർ രമേശ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽ കൃഷ്ണ, വിനോദ് കുമാർ, പ്രസന്നൻ,​ അൽതാഫ് മുഹമ്മദ്, അഖിൽ, വിഷ്ണുശ്രീ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY