SignIn
Kerala Kaumudi Online
Thursday, 18 June 2026 12.32 PM IST

ഗുണ്ടയെവിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി; ബിജെപി നേതാവിനെതിരെ  വീണ്ടും കേസ്

sreekumar

തൃശൂർ: ഗാർഹിക പീഡനപരാതി നൽകിയ ഭാര്യയെ ഗുണ്ടയെവിട്ട് ഭീഷണിപ്പെടുത്തിയ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാറിനെതിരെ രണ്ടാമതും കേസെടുത്തു. ശ്രീകുമാറിന്റെ നിർദേശപ്രകാരം വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിന്റെ പേരിൽ തന്നെ ക്രൂരമായി മർദിച്ചതെന്ന ഭാര്യയുടെ പരാതിയിലാണ് ശ്രീകുമാറിനെതിരെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഗിരീഷ് ബിജെപി നേതാവിന്റെ ഭാര്യയുടെ വീട്ടിലെത്തിയത്. ഭീഷണിയെത്തുടർന്ന് യുവതി വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ആദ്യകേസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ നിലവിൽ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY