SignIn
Kerala Kaumudi Online
Tuesday, 06 October 2026 4.24 PM IST

തൃശൂരിൽ സ്വകാര്യബസ് നിയന്ത്രണംവിട്ട് താഴ്‌ചയിലേക്ക് പതിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്, ഡ്രൈവറടക്കം മൂന്നുപേരുടെ നില ഗുരുതരം

bus

തൃശൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് പതിച്ച് അപകടം. കൊണ്ടാഴിയിൽ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്നും തിരുവില്വാമലയിലേക്ക് സർവീസ് നടത്തുന്ന സുമംഗലി എന്ന ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടമുണ്ടാകുന്ന സമയത്ത് 30 യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം അപകടത്തിൽ പെട്ടിട്ടുണ്ട്. ഇവരിൽ ഡ്രൈവറടക്കം മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബസിൽ നിന്നും എല്ലാവരെയും പുറത്തെടുത്തതായും വിവിധ ആശുപത്രികളിലേക്ക് മാ‌റ്റിയതായുമാണ് വിവരം.

പഴയന്നൂരിലെ റോഡിലൂടെ പോകേണ്ട ബസ് ഇവിടെ പണി നടക്കുന്നതിനാൽ ബൈപാസ് ഭാഗത്തിലൂടെ വഴി തിരിച്ച് വിട്ടിരുന്നു. വഴിയെക്കുറിച്ച് അധികം ധാരണയില്ലാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BUS ACCIDENT, 30 INJURED, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY