SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.59 AM IST

ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ

bilal
മുഹമ്മദ് ബിലാൽ

കൊ​ച്ചി​:​ ​ ​വഴിവക്കിലിരുന്ന​ ​ബൈ​ക്ക് കത്തിച്ച കേസിൽ ഒളിവിലായിരുന്ന ആലപ്പുഴ അരൂക്കുറ്റി വെളിപ്പറമ്പിൽ മുഹമ്മദ് ബിലാലിനെ (28) ഇടുക്കി കട്ടപ്പനയിൽ നിന്ന് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എ​റ​ണാ​കു​ളം​ ​നോർത്ത് ​എ​ൽ​സേ​ബി​യൂ​സ് ​റോ​ഡി​ൽ​ ​ആഗസ്റ്റ് എട്ടിന് ​​രാ​ത്രിയിലാണ് ​ പ​ച്ചാ​ളം​ ​സ്വ​ദേ​ശി​ ​ലി​നീ​ഷ് ​ക​ണ്ണ​ന്റെ​ ​ബു​ള്ള​റ്റിന് ഇയാൾ തീകൊളുത്തിയത്.

റോഡരികിൽ പാർ‌ക്ക് ചെയ്ത ശേഷം ലി​നീ​ഷും​ ​ബ​ന്ധു​വും​ ക​ലൂ​ർ​ ​മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പി​ൽ​ ​പോ​യി​ ​മ​ട​ങ്ങി​ ​വ​ന്ന​പ്പോ​ഴാ​ണ് ​ബൈ​ക്ക് ​ക​ത്തു​ന്ന​ത് ​ക​ണ്ട​ത്.​ ​ ​ഹെ​ൽ​മ​റ്റ് ​ധ​രി​ച്ച​ ​യു​വാ​വ് ​​തീ​കൊ​ളു​ത്തു​ന്ന സി.സി ടി.വി​ ​ദൃശ്യ​ങ്ങ​ൾ പൊലീസിന് ലഭിച്ചിരുന്നു.​ ​ തുടരന്വേഷണത്തിൽ ബിലാലിനെ തിരിച്ചറിഞ്ഞു. എറണാകുളം സെൻട്രൽ, പനങ്ങാട്, ചേരാനെല്ലൂർ ഉൾപ്പെടെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കവർച്ചയടക്കം എട്ട് കേസുകളിൽ പ്രതിയാണ്.

നോർത്ത് എസ്.എച്ച്.ഒ സന്തോഷ് കുമാർ, എസ്.ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. തന്റെ കാമുകിയെ കാണാൻ സ്ഥിരമായി വരാറുള്ള യുവാവിന്റെ ബൈക്കാണെന്ന ധാരണയിലാണ് തീ കൊളുത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI, LATESTNEWS, ARREST, BIKE FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY