
വടക്കേകാട്: സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്താൽ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി വടക്കേക്കാട് പൊലീസിന്റെ പിടിയിൽ. ഈ മാസം 4ന് രാത്രി 11 ഓടെ വടക്കേക്കാട് നാലാം കല്ലിൽ വച്ചാണ് സംഭവം. കാരപ്പുറത്ത് ലോഹിതാക്ഷ(53)നെയാണ് പ്രതിയായ വൈലേപീടിക കണ്ണനായിൽ ഷക്കീർ(34) വീട്ടുമുറ്റത്ത് വച്ച് കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വധശ്രമം, പോക്‌സോ, കഞ്ചാവ് തുടങ്ങി 12 ഓളം കേസുകൾ നിലവിലുള്ള പ്രതി വടക്കേക്കാട് പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാളാണ്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ വടക്കേക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ അബ്ദുൾ സലീം, എസ്.സി.പി.ഒമാരായ ഹരികുമാർ, ജിതിൻ, സി.പി.ഒമാരായ നസൽ, പ്രതീഷ് എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |