SignIn
Kerala Kaumudi Online
Monday, 05 October 2026 10.33 AM IST

'ആശുപത്രിയിൽ പോകുമ്പോൾ യൂണിഫോമിട്ടിറങ്ങുന്ന ആളുടെ പേരാണ് മോഹൻലാൽ'; അധിക്ഷേപ പരാമർശം നടത്തിയ 'ചെകുത്താനെ' തേടി പൊലീസ്

READ ENGLISH VERSION
mohanlal

തിരുവല്ല: ഇന്ത്യൻ സൈന്യത്തെയും നടൻ മോഹൻലാലിനെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്‌സി (42) നെതിരെയാണ് പൊലീസ് കേസെടുത്തത്.

വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെയും സൈന്യത്തെയും അധിക്ഷേപിച്ചുള്ള പോസ്റ്റുകളാണ് കേസിന് ഇടയാക്കിയത്. ' ആശുപത്രിയിൽ പോകുമ്പോൾ യൂണിഫോമിട്ടിറങ്ങുന്ന ആളുടെ പേരാണ് മോഹൻലാൽ. അതൊക്കെ ചെയ്യാൻ ഇന്ത്യയിൽ മോഹൻലാലിനേ പറ്റത്തുള്ളൂ. യൂണിഫോം വലിയ സംഭവമായിപ്പോയി. മോഹൻലാൽ ആളുകൊള്ളാം. യൂണിഫോം ഒരു വിഷയമാക്കി കളഞ്ഞു'- എന്നാണ് അജു പറഞ്ഞത്.

തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പരാതി നൽകുകയായിരുന്നു. വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള അധിക്ഷേപ പരാമർശം നടത്തിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഒളിവിൽപോയ പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എസ്.എച്ച്.ഒ ബി.കെ സുനിൽ കൃഷ്ണൻ പറഞ്ഞു. ഇയാളുടെ യൂട്യൂബ് അക്കൗണ്ടിനെതിരെ മുമ്പും പരാതികളുയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MOHANLAL, CHEKUTHAN, INDIAN ARMY, WAYANAD LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY