SignIn
Kerala Kaumudi Online
Friday, 03 July 2026 3.33 AM IST

കാറിലെത്തി യുവതിയുടെ ബാഗ് തട്ടിയെടുത്ത സംഭവം, നാല് യുവാക്കൾ പിടിയിൽ

pic

തിരുവനന്തപുരം: ബസ് കാത്തുനിന്ന യുവതിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത്‌ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച നാലംഗസംഘം പൊലീസ് പിടിയിൽ. നെടുമങ്ങാട് പത്താംകല്ല് സ്വദേശിയായ യുവാവ് ഉൾപ്പെട്ട നാലംഗ സംഘമാണ് കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച രാവിലെ വേങ്കവിള പ്ലാവറയിൽ ചാലച്ചേരി ശിശിരം വീട്ടിൽ ഡി.സരിതയുടെ ബാഗാണ് ഇവർ തട്ടിയെടുത്ത്‌ രക്ഷപ്പെടാൻ ശ്രമിച്ചത്.

നാട്ടുകാർ മറ്റു വാഹനങ്ങളിൽ കാറിനെ പിന്തുടർന്നതോടെ പണം എടുത്തശേഷം ഇരിഞ്ചയത്തിനു സമീപം ബാഗ് വലിച്ചെറിഞ്ഞു. പിന്നീട്, കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കാർ നെയ്യാറ്റിൻകരയ്ക്ക് സമീപത്തു നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറിന്റെയും എസ്. ഐ സുനിൽഗോപിയുടെയും നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. സംഘത്തോടൊപ്പം പ്രവർത്തിക്കുന്ന രണ്ടു നെയ്യാറ്റിൻകര സ്വദേശികളും പിടിയിലായതായാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY