
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശി ശിവ്പ്രതാപ് സംഗ്പാൽ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം നാല് കിലോ ഹൈബ്രിഡ് കഞ്ചാവ് ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹൈദരാബാദ് സ്വദേശി ഷാക് സാവേദ് അലി പിടിയിലായിരുന്നു.
കൊളംബോയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ ബാങ്കോക്കിൽ നിന്ന് എത്തിയത്. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവ് പ്രതാപ് പിടിയിലായത്. ശിവ്പ്രതാപും ഇതേ വിമാനത്തിലെ യാത്രക്കാരനായിരുന്നു. ലഹരി കടത്തു സംഘത്തിന്റെ പ്രധാന കണ്ണികളിലൊരാളാണ് ശിവ്‌പ്രതാപ്. സാവേദ് അലി കൊച്ചിയിൽ എത്തിയാലുടൻ കഞ്ചാവ് ഏറ്റെടുത്ത് കടത്തുന്നതിനായാണ് ഇയാൾ ഇതേ വിമാനത്തിൽ എത്തിയത്.
സൗജന്യ തായ്‌ലാൻഡ് സന്ദർശനവും പ്രതിഫലവും നൽകി സാവേദ് അലിയെ ലഹരി കടത്തിന് ഉപയോഗിക്കുകയായിരുന്നു സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |