SignIn
Kerala Kaumudi Online
Monday, 05 October 2026 11.34 AM IST

നായ്‌ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; പിടിയിലായ റോബിൻ ജോർജിനെ തെളിവെടുപ്പിനായി നായ പരിശീലന കേന്ദ്രത്തിലെത്തിച്ചു

robin

ചെന്നൈ: കോട്ടയം കുമാരനല്ലൂരിൽ നായ്‌ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയിൽ. കുമാരനല്ലൂർ കൊച്ചാലുംമൂടിന് സമീപം ഡെൽറ്റ കെ 9 എന്ന സ്ഥാപനം നടത്തിയിരുന്ന കോളനി തെക്കേത്തുണ്ടത്തിൽ റോബിൻ ജോർജാണ് (35)​ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. തെളിവെടുപ്പിനായി കുമാരനല്ലൂരിലെ നായ പരീശീലന കേന്ദ്രത്തിൽ എത്തിച്ചു.

പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. റോബിന്റെ കിടപ്പുമുറിയിൽ നിന്ന് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 17.8 കിലോ കഞ്ചാവ് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

വിദേശ ബ്രീഡ് ഉൾപ്പെടെ പതിമൂന്ന് നായ്‌ക്കളെയാണ് ഇയാൾ കഞ്ചാവ് വിൽപ്പനയ്‌ക്ക് കാവൽ നിർത്താനായി വളർത്തിയിരുന്നത്. കാക്കി കണ്ടാൽ ആക്രമിക്കണം എന്ന തരത്തിലാണ് നായ്‌ക്കൾക്ക് റോബിൻ പരിശീലനം നൽകിയിരുന്നത്.

ഈ മാസം ഇരുപത്തിയഞ്ചിന് റെയ്‌ഡിനെത്തിയ പൊലീസിനെ കണ്ടതോടെ നായ്ക്കളെ അഴിച്ചുവിട്ട ശേഷം ഇയാൾ മതിൽ ചാടി രക്ഷപ്പെട്ടിരുന്നു. കുടമാളൂരിനു സമീപം ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും റോബിൻ ആറ്റിലേക്ക് ചാടി രക്ഷപ്പെട്ടു. തുടർന്ന് ബന്ധുക്കൾ അടക്കമുള്ളവരെ ചോദ്യം ചെയ്‌തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, GANJA SEIZED, ROBIN GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY