SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.39 PM IST

ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു; സംഭവം ഇടുക്കിയിൽ

READ ENGLISH VERSION
justin
ജസ്റ്റിൻ

ഇടുക്കി: ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ഇയാൾ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ലഹരിക്കടിമയായ യുവാവ് പതിവായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതു ഭയന്ന് മാതാപിതാക്കൾ സ്ഥിരമായി ബന്ധുവീടുകളിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഇന്ന് രാവിലെയും പിതാവും മകനും തമ്മിൽ പ്രശ്‌നങ്ങളുണ്ടായി. പിന്നാലെ വീടിനോട് ചേർന്ന് ചായ്‌പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജോയ് ജോസഫ് മകന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. തൽക്ഷണം തന്നെ ജസ്റ്റിന് ജീവൻ നഷ്‌ടമായി. പിന്നാലെ പിതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

In Idukki, 28-year-old Justin Joseph of Anakkulam was allegedly beaten to death by his father, Joy Joseph, using an iron rod following a family dispute. Police said Justin was addicted to drugs and frequently caused trouble at home.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERCASE, BEATEN TO DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY