SignIn
Kerala Kaumudi Online
Saturday, 20 June 2026 10.16 AM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി എ സി മൊയ്തീൻ അടക്കമുള്ളവരുടെ വീടുകളിൽ ഇഡി റെയ്ഡ്

READ ENGLISH VERSION
a-c-moideen

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ സി മൊയ്തീൻ അടക്കമുള്ളവരുടെ വീടുകളിൽ ഇഡി റെയ്ഡ്. രാവിലെ ഏഴ് മുതലാണ് ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങിയത്.


ബാങ്കിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് കാലമായി ഇഡി വിശദമായ അന്വേഷണം നടത്തിവരികയാണ്. നിരവധി പേരെ ചോദ്യം ചെയ്തു.മൊയ്തീനെതിരെ ചില ജീവനക്കാർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.

തട്ടിപ്പിൽ എ സി മൊയ്തീന് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണ് ഇ ഡി. കേരളത്തിലെ സഹകരണ സംഘങ്ങളിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നു കരുവന്നൂർ ബാങ്കിലേത്. സി പി എം ഭരിക്കുന്ന ബാങ്കാണിത്. പണം നിക്ഷേപിച്ച ആയിരക്കണക്കിന് പേർക്ക് ഇപ്പോഴും തുക തിരിച്ച് കിട്ടാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KARUVANNUR BANK SCAM, A C MOIDEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY