SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.03 PM IST

റിസോർട്ടിൽ ചീട്ടുകളി; 14 പേർ പിടിയിൽ,​ 2.5 ലക്ഷം കണ്ടെടുത്തു

ബേക്കൽ: റിസോർട്ടിൽ പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെ 14 പേർ പിടിയിൽ. ഇവരിൽ നിന്ന് 2,52,170 രൂപയും കണ്ടെടുത്തു. പള്ളിക്കര പൂച്ചക്കാട്ടെ ബി. അബ്ദുൾ സലാം (45), കെ.എം. അബൂബക്കർ (49), പാണത്തൂരിലെ എ. നൗഫൽ (35), അജാനൂർ അതിഞ്ഞാലിലെ അഷറഫ് തായൽ (52), രാജപുരം കള്ളാറിലെ തുരക്കുളം ജോഷി മാത്യു (43), കാഞ്ഞങ്ങാട് മുറിയനാവിയിലെ കെ. ജാസിർ (24), മാലോത്തെ ചിറമ്മൽ മുഹമ്മദ് റാഷിദ് (34), അതിഞ്ഞാലിലെ ഹസ്സൻ അബു (68), തൃക്കരിപ്പൂർ ഉദിനൂർ ആയിറ്റിയിലെ ജാഫർ ഖാൻ (32), കൊന്നക്കാട് പുങ്ങം ചാലിലെ ചെമ്മഞ്ചേരി വിജയൻ (45), കോഴിക്കോട് ഒളവണയിലെ എം.കെ. സിദ്ധിഖ് (52), ഭീമനടിയിലെ തെക്കുന്നേൽ കുര്യാക്കോസ് (50), പരപ്പയിലെ കെ. മുരളീധരൻ (52), മംഗ്ലൂർ ഡക്കാഡ് എ.ജെ. ആശുപത്രിക്ക് സമീപത്തെ മേഘരാജ് (32) എന്നിവരെയാണ് ബേക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ എസ്.ഐ വി.വി. സന്തോഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അനിലൻ, ജിതേഷ് കുമാർ, പ്രദീപ്, അൻവർ സാദത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇന്നലെ പുലർച്ചെ 2.30 മണിയോടെയാണ് ബേക്കൽ റിസോർട്ടിലെ മുറിയിൽ വെച്ച് ചീട്ടുകളി സംഘം പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY