SignIn
Kerala Kaumudi Online
Friday, 16 October 2026 11.42 PM IST

സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു,​ സഹപാഠികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

READ ENGLISH VERSION
linson-
ലിൻസൺ,​ ടിനു

വിഴിഞ്ഞം: സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ സഹപാഠി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ.ഇതിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ് .വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷംവീട്ടിൽ ടിനു (20), വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസിൽ ലിൻസൺ (21), പ്രായപൂർത്തിയാകാത്ത മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു.

കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.രണ്ടു സ്‌കൂൾ വിദ്യാർത്ഥിനികളെ രണ്ട് വീടുകളിൽ എത്തിച്ചായിരുന്നു പീഡനം.കഴിഞ്ഞ വർഷം സമീപത്ത സ്‌കൂളിൽ പഠിച്ചിരുന്ന പ്രതിയായ വിദ്യാർത്ഥിയെ ഒന്നും രണ്ടും പ്രതികളുടെ സഹായത്തോടെ ഈ അദ്ധ്യായന വർഷം ടി.സി വാങ്ങി പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ചേർത്തിരുന്നു.തുടർന്ന് ഈ വിദ്യാർത്ഥിയെ ഉപയോഗിച്ച് നഗ്ന ഫോട്ടോകൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഒഴിഞ്ഞു മാറിയതോടെ ഓട്ടോയിലെത്തി സ്ഥിരമായി റോഡിൽ വച്ച് ശല്യം ചെയ്തതോടെ, പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി.തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ കെ.ഹേമന്ത് കുമാർ പറഞ്ഞു.എസ്.ഐ പ്രശാന്ത്,എസ്.സി.പി.ഒ വിനയൻ,സി.പി.ഒ റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി.ഓട്ടോറിക്ഷ കണ്ടെത്താനുണ്ട്.കൂടുതൽ പ്രതികൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY