SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.05 AM IST

ഹൈക്കോടതി ജഡ്ജിക്ക് നേരെ വീണ്ടും അസഭ്യവർഷം

a

കൊച്ചി: കൊച്ചിയിൽ വീണ്ടും ഹൈക്കോടതി ജഡ്ജിക്ക് നേരെ സ്‌കൂട്ടർ യാത്രികരുടെ അസഭ്യവർഷം. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു. ഞായറാഴ്ച രാത്രി എട്ടിന് ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപമായിരുന്നു സംഭവം.

തൃശൂരിൽ നിന്ന് എറണാകുളത്തെ വീട്ടിലേക്ക് കുടുംബസമേതം വരികയായിരുന്നു ജഡ്ജിയെ കാർ തടഞ്ഞ് അസഭ്യം പറയുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനായ പൊലീസുകാരൻ സ്‌കൂട്ടറിന്റെ നമ്പറും ദൃശ്യങ്ങളും സഹിതം ആലുവ പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജൂലായിൽ പച്ചാളം കെ.എസ്. ഉദയൻ റോഡിൽ വച്ച് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയെ മദ്യലഹരിയിൽ സ്‌കൂട്ടർ യാത്രികൻ അസഭ്യം പറഞ്ഞിരുന്നു. അന്നും നോർത്ത് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY