SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.05 AM IST

വനിത എസ്.ഐയെ ആക്രമിച്ച പ്രതി പിടിയിൽ

adit

കോഴിക്കോട്: നടക്കാവ് പൊലീസ് സ്റ്റേഷൻ എസ്.ഐ എൻ.ലീലയെ ആക്രമിച്ച കാസർകോട് സ്വദേശി അദിത് ജോസഫ് (29) പിടിയിൽ.

കഴിഞ്ഞ ഞായറാഴ്ച വെെകിട്ട് പട്രോളിംഗിനിടെയാണ് എസ്.ഐയ്ക്കുനേരെ ആക്രമണമുണ്ടായത്. കോഴിക്കോട് സരോവരം ബിവറേജിന് സമീപത്തു വച്ച് സിഗരറ്റ് വലിക്കുന്നത് കണ്ട് എസ്.ഐ അദിതിനെ വാഹനത്തിനടുത്തേക്ക് വിളിപ്പിച്ചു. സമീപത്തെത്തിയ അദിത് എസ്.ഐയുടെ മുഖത്തിനടുത്തേക്ക് മുഖം അടുപ്പിച്ചു സംസാരിച്ചപ്പോൾ പിന്നിലേക്ക് മാറാൻ ആവശ്യപ്പെട്ടെങ്കിലും നിയമപരമായി നേരിടാമെന്ന് പറഞ്ഞാണ് ഇയാൾ എസ്.ഐയുടെ ഇടതുകെെ പിടിച്ച് തിരിച്ചത്. കോഴിക്കോട് നെല്ലിക്കോട്ടുള്ള ഫ്ളാറ്റിൽ താമസിക്കുന്ന അദിത് കോഴിക്കോട് സ്വകാര്യ സ്ഥാനത്തിൽ അക്കൗണ്ടന്റായിരുന്നു. ഇയാൾക്കെതിരെ ടൗൺ പൊലീസ് സ്റ്റേഷനിൽ പൊതുജനശല്യത്തിനും നടക്കാവ് സ്റ്റേഷനിൽ കുന്ദമംഗലം സ്വദേശിയായ വിദ്യാർത്ഥിയെ ഇടിക്കട്ട കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചതിനും കേസുകളുണ്ട്. പ്രതിയെ കോഴിക്കോട് ഒന്നാം ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY