കൊയിലാണ്ടി: പെരുവട്ടൂർ അബ്രമോളി കനാലിന് സമീപം വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം. ജ്യോതി നിവാസില്‍ കരുണന്റെ വീട്ടിലാണ് ഒരു സംഘം അക്രമം നടത്തിയത്. കരുണന്റെ മകന്‍ ജ്യോതിഷ് കുമാര്‍, ഭാര്യ പ്രജില എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം മുന്‍വശത്തെ ജനല്‍ ഗ്ലാസുകളും ഫര്‍ണിച്ചറുകളും ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു. ജ്യോതിഷിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പ്രജിലയേയും ആക്രമിക്കുകയായിരുന്നു. ജ്യോതിഷിന്റെ തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റത്. ജ്യോതിഷിനെയും ഭാര്യയേയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്. കൊയിലാണ്ടി എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |