
നാഗർകോവിൽ : ശുചീന്ദ്രത്ത് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവഗംഗ, മാനാമധുര സ്വദേശി ശരവണ കുമാർ (35) ആണ് കൊല്ലപ്പെട്ടത്. മധുര സ്വദേശി തങ്കപ്പാണ്ടിയൻ (40) ആണ് അറസ്റ്റിലായത്. ഇരുവരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. നാഗർകോവിൽ, പുതുഗ്രാമം, തണ്ടനായക കോണത്തുള്ള സ്വകാര്യ സ്കൂളിൽ താമസിച്ച് ജോലി ചെയ്തു വന്നിരുന്നു. ഞായറാഴ്ച്ച രാവിലെ ശരവണകുമാർ ഫോണിൽ ശബ്ദം ഉയർത്തി സംസാരിച്ചതിനാൽ ഉറങ്ങിക്കിടന്നിരുന്ന തങ്കപ്പാണ്ടിയനുമായി തർക്കമുണ്ടായി. മറ്റ് തൊഴിലാളികൾ സമാധാനപ്പെടുത്തി തങ്കപ്പാണ്ടിയനെ പുറത്ത് പറഞ്ഞുവിടുകയായിരുന്നു. തിരികെ വന്ന തങ്കപാണ്ടിയൻ ഉറങ്ങിക്കിടന്നിരുന്ന ശരവണന്റെ തലയിൽ കല്ല് എടുത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |