SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.55 AM IST

മദ്യലഹരിയിൽ കൂലിത്തൊഴിലാളികളെ കൊലപ്പെടുത്തിയ രണ്ടുപേർ കസ്റ്റഡിയിൽ

lingaswamy-singam
കസ്റ്റഡിയിലുള്ള ലിംഗ സ്വാമിയും സിംഗവും

നാഗർകോവിൽ: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ രണ്ട് കൂലിത്തൊഴിലാളികളെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ ഈത്താമൊഴി പൊലീസ് കസ്റ്റഡിയിലെടുത്തു. ഈത്താമൊഴി പുത്തൂർ സ്വദേശി സിംഗം(60),ലിംഗ സ്വാമി (49) എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി കലിമനയിൽ വച്ച് ഇരുവരും പ്രതികൾക്കൊപ്പം മദ്യപിക്കുകയായിരുന്നെന്നും തർക്കത്തിനിടെ കല്ലുകൾ ഉപയോഗിച്ച് ഇരുവരെയും അടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈത്താമൊഴി പൊലീസ് കേസെടുത്തു. സിംഗത്തിന്റെ ഭാര്യ സെൽവി,​മൂന്ന് മക്കളുണ്ട്. ലിംഗ സ്വാമി അവിവാഹിതനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSTODY, NAGARCOVIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY