തിരുവനന്തപുരം: പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു.പാറശാല പാലക്കുഴി തോട്ടുംപുറം വി.പോൾ ആറാമൻ ദേവാലയത്തിലെ കാണിക്കവഞ്ചിയാണ് തകർത്തത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം. ആദ്യം മോഷ്ടാക്കൾ കാണിക്ക വഞ്ചിയിലുണ്ടായിരുന്ന ഏകദേശം18,000 ത്തോളം രൂപ കവർന്നു. തുടർന്ന് ദേവാലയത്തിലെ ഇടത് വശത്തെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തുകടന്നു.
പള്ളിക്കകത്തുണ്ടായിരുന്ന രണ്ട് അലമാരകളും,മേശയും കമ്പിപ്പാരകൊണ്ട് കുത്തിപ്പൊളിച്ച് അകത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങൾ പുറത്തേയ്ക്ക് വലിച്ചിട്ടിട്ടുണ്ട്.മാതാവിന്റെ സ്വരൂപത്തിലുണ്ടായിരുന്ന നോട്ട് മാലകളിലെ 3000 ത്തോളം രൂപയും കള്ളന്മാർ അപഹരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പള്ളിയിലെത്തിയ ബി.സി.സി കോഓർഡിനേറ്ററാണ് മോഷണ വിവരം ആദ്യം കണ്ടത്. ഉടൻ ഇടവക വികാരി ഫാ.അജി അലോഷ്യസിനെ വിവരമറിയിച്ചു.തുടർന്ന് ഫാദർ പാറശാല പൊലീസിൽ പരാതി നൽകി.പാറശാല പൊലീസെത്തി തെളിവുകൾ ശേഖരിച്ച ശേഷം പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.ഒന്നിലധികം പ്രതികൾ ഉണ്ടാകാമെന്നാണ് പ്രാഥമിക സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |