SignIn
Kerala Kaumudi Online
Monday, 06 July 2026 5.47 AM IST

കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദ്ദനം

ksrtc
കെഎസ്‌ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറെ മറ്റൊരു ഡ്രൈവർ മർദ്ധിച്ചതായി പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവർ ജോണി (49) പൂവാർ ആശുപത്രിയിൽ ചികിത്സ തേടി. ജോണിയുടെ പരാതിയിൽ പൂവാർ ഡിപ്പോയിലെ മറ്റൊരു ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. വിഴിഞ്ഞത്ത് നിന്ന് കളിയിക്കാവിളയിലേയ്ക്കുള്ള ബസ് പൂവാർ സ്റ്റാൻഡിൽ നിറുത്തിയ ശേഷം ഡ്രൈവർ സ്റ്റേഷൻ മാസ്റ്റുടെ ഓഫീസിലേക്ക് പോയപ്പോഴാണ് ജോണിന് മർദ്ദനമേറ്റത്. ബോധരഹിതയായ ഡ്രൈവറിനെ കണ്ട‌ക്ടർ ഷിബു പൂവാർ ആശുപത്രിയിലെത്തിച്ചു. ഡ്രൈവർ ആശുപത്രിയിലായതോടെ വിഴിഞ്ഞം പൂവാർ കളിയിക്കാവിള സർവീസ് തുടരാനായില്ല.

ഇക്കഴിഞ്ഞ ബുധനാഴ്ച കിഴക്കെകോട്ടയിൽ വച്ച് ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിൽ സമാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ ജോണിയുടെ മൊഴിയെടുത്തശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൂവാർ പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY