SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.05 AM IST

ലക്ഷങ്ങളുടെ നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി

a

 രണ്ടുപേർ അറസ്റ്റിൽ

ശംഖുംമുഖം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളിയിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിവസ്തുക്കളും വിദേശനിർമ്മിത സിഗരറ്റുകളും പിടികൂടി. ബീമാപള്ളി സ്വദേശികളായ ഫിറോസ്ഖാൻ(29) ഹൈദ്രാലി (21) എന്നീവരാണ് പിടിയിലായത്.

ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ബി.എസ്.സജിമോന്റെ നേതൃത്വത്തിൽ ദിവസങ്ങളായി ബീമാപള്ളിയും പരിസരവും കേന്ദ്രീകരിച്ച് തൂഫാൻ ടീം നടത്തിയ രഹസ്യനീരീക്ഷണത്തിലാണ് നിരോധിത പുകയില ഉത്പനങ്ങൾ ഒളിപ്പിച്ചിരുന്ന ഭൂഗർഭ അറയുള്ള ഗോഡൗൺ ഉൾപ്പെടെയുള്ള രഹസ്യകേന്ദ്രങ്ങൾ കണ്ടത്തിയത്.

ബീമാപള്ളിയിലെ രണ്ടു കച്ചവട സ്ഥാപനങ്ങളിലും ബീമാപള്ളി സ്‌കൂളിന് സമീപത്തുള്ള വീടിന്റെ പുറകുവശത്തെ ഗോഡൗണിൽ നിന്നുമാണ് 35 ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പനങ്ങൾ പിടിച്ചെടുത്തത്. ഇതിന് പുറമേ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള വിദേശ സിഗരറ്റുകളുടെ ശേഖരം കണ്ടത്തി. അതിന്റെ വില കണക്കായിട്ടില്ല.

നിരോധിത വിദേശ സിഗരറ്റ്


ശ്രീലങ്കയിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും പുകയില പാടങ്ങളിൽ നിന്ന് പുറം തള്ളുന്ന നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ച് നിർമ്മിക്കുന്ന സിഗരറ്റുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് കാൻസർപോലുള്ള മാരകമായ രോഗങ്ങൾ പിടിപെടാൻ സാദ്ധ്യത ഏറെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY