
ചാവക്കാട്: സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസിൽ രണ്ടുപേരെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പടിഞ്ഞാറെ നട മല്ലിശ്ശേരിപറമ്പ് പൂക്കയിൽ ആദർശ്(22),ഗുരുവായൂർ എടപ്പുള്ളി പണിക്കവീട്ടിൽ അസ്‌ലം(21)എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കേസിലെ മുഖ്യപ്രതി ചാവക്കാട് പാലയൂർ ചാണാശ്ശേരി ഷാനിൽ(37)ഒളിവിലാണ്. ഷാനിലും സംവിധായകൻ വിജീഷ് മണിയും തമ്മിലുള്ള മുൻവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 30ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മുതുവട്ടൂർ ആലുംപടിയിലെ വിജിഷ് മണിയുടെ വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ജീപ്പാണ് പ്രതികൾ കത്തിച്ചത്. രണ്ടുപേർ വിജീഷ് മണിയുടെ വീട്ടിലേക്ക് വരുന്നതും കാർ കത്തിയ ഉടൻ ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സി.സി.ടി.വി.ക്യാമറയിൽ പതിഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |