
മൂവാറ്റുപുഴ : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവിന് 47 വർഷം കഠിനതടവും 3.25 ലക്ഷംരൂപ പിഴയും ശിക്ഷ. വൈക്കം കടവൂർ കളത്തിൽവീട്ടിൽ ജിബിനെയാണ് (37) മൂവാറ്റുപുഴ പോക്സോ കോടതി സ്പെഷൽ ജഡ്ജി എ. സമീർ ശിക്ഷിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം.
കോതമംഗലം സ്വദേശിനിയാണ് പെൺകുട്ടി. ഒരുദിവസം കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ പെൺകുട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കോതമംഗലം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിബിനെയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തിയത്. കോതമംഗലം, ആലപ്പുഴ, കുമളി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
അന്വേഷണസംഘത്തിൽ സി.ഐമാരായ വി.എസ്. വിപിൻ, ബേസിൽ തോമസ്, എസ്.ഐ ഷാജി കുര്യാക്കോസ്, എ.എസ്.ഐ ജോബി മത്തായി, വനിത സിവിൽ പൊലീസ് ഓഫീസർമാരായ ബഷീറ, ബിന്ദു എന്നിവർ ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |