SignIn
Kerala Kaumudi Online
Friday, 16 October 2026 2.18 AM IST

വയോധികയുടെ മാല കവർന്ന പ്രതിയെ മധുരയിൽ നിന്ന് പിടികൂടി

prathi-

പേരാമംഗലം: ബസിൽ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാല കവർന്ന കേസിലെ പ്രതിയായ മധുര സ്വദേശിനിയെ പേരാമംഗലം പൊലീസ് മധുരയിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി. മധുര സ്വദേശി നന്ദിനിയാണ് (25) പിടിയിലായത്. സിസി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ആധുനിക സാങ്കേതിക വിദ്യയിലൂടെ ഫോൺ നമ്പറുകൾ ട്രാക്ക് ചെയ്തും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

പേരാമംഗലം സി.ഐ വിനോദ് വലിയത്തൂരിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ശബരി കൃഷ്ണ, ജ്യോതിഷ് കുമാർ, ജയൻ, ഇന്ദു, രജിത്ത്, ഷിജിൻ, കിരൺലാൽ, അതുൽ ചന്ദ്രൻ, ഷൈൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY