
ആലുവ: ആലുവ ബാങ്ക് കവലയും ബൈപ്പാസും ഒഴിവാക്കി മാർക്കറ്റ് ഭാഗത്ത് നിന്നും റൂട്ട് തെറ്റിച്ച് സർവീസ് നടത്തി സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. എറണാകുളം - തൃശൂർ സൂപ്പർഫാസ്റ്റ് ബസിന്റെ ഡ്രൈവർ ആലുവ എടത്തല സ്വദേശി ഷെരീഫിനെതിരെയാണ് ആലുവ പൊലീസ് കേസെടുത്ത്.
സ്കൂട്ടർ ഓടിച്ചിരുന്ന ആലുവ തായിക്കാട്ടുകര സ്വദേശി ഹാരിസിന് കാലിനുൾപ്പെടെ പരിക്കുണ്ട്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യബസ് ജീവനക്കാരനാണ്. സൂപ്പർഫാസ്റ്റ് നിറുത്താതെ പോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |