SignIn
Kerala Kaumudi Online
Friday, 06 November 2026 2.42 AM IST

കുട്ടിയെ വിൽക്കാൻ ശ്രമിച്ച സംഭവം: മാതാപിതാക്കളും ഇടനിലക്കാരനും റിമാൻഡിൽ

shimadas
ജാദു ഗോഗോയ്, ശിമദാസി

കട്ടപ്പന :ആറുമാസം പ്രായമുള്ള കുട്ടിയെ വിൽക്കാൻ ശ്രമിച്ച അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും റിമാൻഡിൽ. കുട്ടിയുടെ അച്ഛൻ അസം കമർഗാവ് മുക്താപൂർ സ്വദേശി പ്രദീപ് ദാസ്(26), ഇടനിലക്കാരൻ അസം ഗോലാഗട്ട് സ്വദേശി ജാദു ഗോഗോയ്(39) എന്നിവരെ പീരുമേട് സബ് ജയിലിലേക്കും ഭാര്യ ശിമദാസി(28)നെ കോട്ടയം വനിതാ ജയിലിലേക്കും മാറ്റി. കുട്ടിയെ തൊടുപുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമുമ്പാകെ ഹാജരാക്കും. ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തു വന്നിരുന്ന അസം സ്വദേശികളാണ് തങ്ങളുടെ ആൺകുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാപിതാക്കളും ഇടനിലക്കാരനും പിടിയിലാകുന്നത്. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ഇടനിലക്കാരനെ സമീപിക്കുകയായിരുന്നു. ഇയാൾ കട്ടപ്പനയിലുള്ള മലയാളി സുഹൃത്തിനെ വിവരം അറിയിച്ചു. നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും രണ്ടര ലക്ഷം രൂപ നൽകാമെന്ന ധാരണയിൽ സുഹൃത്ത് കുട്ടിയെ കൊണ്ടുവരാൻ പറയുകയും പൊലീസിനു വിവരം കൈമാറുകയുമായിരുന്നു.

മൂന്ന് മക്കളുള്ള ദമ്പതികളുടെ മൂത്ത രണ്ട് കുട്ടികൾ അസമിൽ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY