
വിഴിഞ്ഞം: തിരുവല്ലം കോളിയൂരിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെ ഒരാളിന് കുത്തേറ്റു. പ്രതി അറസ്റ്റിൽ. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ കോളിയൂർ സ്വദേശി അനീഷിനാണ് (28) പേനാക്കത്തി കൊണ്ട് വയറിൽ കുത്തേറ്റതെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. ഇയാളെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ ബീമാപള്ളി പത്തേക്കർ സ്വദേശി നൗഷാദാണ് (50) അറസ്‌റ്റിലായതെന്ന് തിരുവല്ലം സി.ഐ വി.എം.ശ്രീകുമാർ അറിയിച്ചു. ഇയാൾ പൂന്തുറ സ്റ്റേഷനിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. പ്രതി താമസിക്കുന്ന കോളിയൂരിലെ വാടക വീടിന് സമീപത്തെ തട്ടുകടയ്ക്ക് പിന്നിലായിരുന്നു സംഭവം. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |