SignIn
Kerala Kaumudi Online
Friday, 06 November 2026 2.42 AM IST

ഡി.ഐ.ജിയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക്: പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്

aa

കൊച്ചി: ഡി.ഐ.ജിയുടെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് തുറന്ന് ഹൈക്കോടതി അഭിഭാഷകർക്ക് സന്ദേശങ്ങളയച്ച കേസിൽ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ അന്വേഷണം വഴിമുട്ടി. പ്രതികളെ കണ്ടെത്താൻ സാധിച്ചില്ലെന്ന് കാട്ടി എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

കൊച്ചി റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ പേരിലാണ് വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ട് തുറന്ന് തട്ടിപ്പിന് ശ്രമിച്ചത്. സംഭവം നടക്കുന്ന 2025ൽ അദ്ദേഹത്തിന് കണ്ണൂർ റേഞ്ചിന്റെ ചുമതലയായിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ യതീഷ് ചന്ദ്രയുടെ പേരിൽ സന്ദേശം ലഭിച്ച ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് ഡി.ഐ.ജി.യെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് വ്യാജമാണെന്ന് അറിഞ്ഞത്.

കുളത്തൂർ ജയ്സിംഗിന്റെ പരാതിയിൽ 2025 ജനുവരിയിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. തുടരന്വേഷണത്തിൽ പ്രതികൾ അന്യസംസ്ഥാനക്കാരാണെന്നും മേൽവിലാസം വ്യാജമാണെന്നും സ്ഥിരീകരിച്ചെങ്കിലും കണ്ടെത്താനായില്ല. തുട‌ർന്നാണ് അന്വേഷണം അവസാനിപ്പിക്കണമെന്ന് കോടതിക്ക് റിപ്പോർട്ട് നൽകിയത്. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ജയ്സിംഗ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYBER SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY