SignIn
Kerala Kaumudi Online
Thursday, 10 September 2026 3.51 PM IST

കഞ്ചാവ് കച്ചവടം; പ്രതിക്ക് കഠിന തടവും പിഴയും

kanajvu

തിരുവനന്തപുരം: കഞ്ചാവ് വില്പനക്കേസിലെ പ്രതിയെ കോടതി മൂന്ന് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവല്ലം മൂന്നാറ്റ് മുക്ക് പാലത്തിന് സമീപം ആറ്റരികത്ത് വീട്ടിൽ ഡോക്ടർ ഫയാസ് എന്ന വിളിപ്പേരുള്ള ഫയാസിനെയാണ് ആറാം അഡീഷണൽ സെക്‌ഷൻസ് കോടതി ശിക്ഷിച്ചത്.

2018 ഒക്ടോബർ 23 നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ലം ഹെെവേയ്ക്ക് സമീപം പരുത്തിക്കുഴിയിലെ ഒരു ഒഴിഞ്ഞ തെങ്ങിൻ പറമ്പിൽ നിന്നാണ് ഫയാസിനെ പൂന്തുറ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ഒന്നര കിലോയോളം കഞ്ചാവ് അന്ന് പിടിച്ചെടുത്തിരുന്നു. വില്പനയ്ക്ക് ആവശ്യമായ രീതിയിൽ ചെറുപായ്ക്കറ്രുകളിലാക്കി സ്വന്തം വസ്ത്രത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് വിറ്റ് കിട്ടിയ എണ്ണൂറ് രൂപയും പൊലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, വിനു, മുരളി, ദീപാ വിശ്വനാഥ് എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY