SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.38 AM IST

പതിനാറുകാരിയുടെ ആത്മഹത്യ: രണ്ടാനച്ഛൻ അറസ്റ്റിൽ

godson

കുമളി: പതിനാറുകാരിയായ പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ കുമളി പൊലീസ് പിടികൂടി. പെൺകുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ കൊല്ലം പട്ട അരിക്കുഴിയിൽ ഗോഡ്സൺ (32)നെയാണ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ ആഗസ്റ്റ് 15ന് പോലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് രണ്ടാം വാരത്തോടെയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന പരിശോധനകളിലുമാണ് കടുത്ത പീഡനവിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടിയുടെ അച്ഛനുമായി പിരിഞ്ഞു കഴിയുന്ന അമ്മ, രണ്ടാം ഭർത്താവായ ഗോഡ്സണൊപ്പമാണ് താമസിച്ചിരുന്നത്. വീട്ടിൽ വെച്ചുണ്ടായ കടുത്ത മാനസിക,ശാരീരിക പീഡനവും പ്രതിയുടെ മോശം പെരുമാറ്റവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനു പുറമേ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്ത് അഭിരാജിനെതിരെപൊലീസ് കേസെടുത്തത്. കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ പ്രധാന പ്രതിയായ ഗോഡ്സൺ ഒളിവിൽ പോവുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിനെതിരെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും നാട്ടുകാർക്കിടയിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. മൊബൈൽ ടവർ ലൊക്കേഷനുകളും സൈബർ സെല്ലിന്റെ സഹായവും കേന്ദ്രീകരിച്ച് കുമളി പൊലീസ് നടത്തിയ ശക്തമായ നീക്കത്തിലാണ് പ്രതി കൊച്ചിയിൽ വെച്ച് വലയിലായത്. പ്രതിയെ കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

കുമളി സർക്കിൾ ഇൻസ്‌പെക്ടർ ജയന്റെ നിർദ്ദേശം പ്രകാരാംസബ് ഇൻസ്‌പെക്ടർ. അനുപ് എം.ജി
സുബൈർ, എസ് സി .പി ഒ ഷാജിമോൻ സലിം രവി , സി.പിഒ അരുൺലാൽ എന്നിവരടങ്ങുന്ന ടീമാണ്എ പ്രതിയെ പിടി കൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY