SignIn
Kerala Kaumudi Online
Thursday, 17 September 2026 8.10 PM IST

മണ്ണാർക്കാട് ഇരട്ടക്കൊലപാതകം; ഇരുപത്തിയഞ്ച് പ്രതികൾക്കും ജീവപര്യന്തം

murder-case

പാലക്കാട്: മണ്ണാർക്കാട് ഇരട്ടക്കൊലക്കേസിൽ ഇരുപത്തിയഞ്ച് പ്രതികൾക്ക് ജീവപര്യന്തം. കല്ലാംകുഴി പള്ളത്ത് നൂറുദ്ദീനെയും സഹോദരൻ കുഞ്ഞുഹംസയേയും കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധി.

ലീഗ് പ്രവർത്തകരും പാർട്ടി ബന്ധമുള്ളവരുമാണ് കേസിലെ പ്രതികൾ. ഓരോ പ്രതികളും അൻപതിനായിരം രൂപ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകണം. കൊല്ലപ്പെട്ട സഹോദരങ്ങൾ എപി സുന്നി പ്രവർത്തകരായിരുന്നു.

2013 നവംബർ 20നായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. ആക്രമണത്തിൽ ഇവരുടെ സഹോദരനായ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. പ്രാദേശിക രാഷ്ട്രീയ തർക്കത്തെതുടർന്നായിരുന്നു ആക്രമണം. കേസില്‍ ഇരുപത്തിയേഴ് പ്രതികളാണുണ്ടായിരുന്നത്. നാലാംപ്രതി ഹംസപ്പ വിചാരണ ആരംഭിക്കും മുന്‍പ് മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാൾ കേസില്‍ നിന്ന് ഒഴിവായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MURDER CASE, MANNARKKAD, COURT VERDICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY