SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.54 PM IST

റിസോർട്ടിൽ വച്ച് കൂട്ടമാനഭംഗം,​ വീഡിയോ സുഹൃത്തിനയച്ചു,​ സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

READ ENGLISH VERSION
police-camp-accident

ഇടുക്കി : കുട്ടിക്കാനത്തെ സ്വകാര്യ സ്വകാര്യ റിസോർട്ടിൽ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. സർക്കാർ ഉദ്യോഗസ്ഥനടക്കമാണ് പിടിയിലായത്. പീഡന ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയെന്നും ഇത് മറ്റൊരു സുഹൃത്തിന് അയച്ചു കൊടുത്തെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കോട്ടയത്തെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറും എരുമേലി സ്വദേശിയുമായ ജിയോ സെബാസ്റ്റ്യൻ,​ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ 0ൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് മറ്റൊരു സുഹൃത്തിന് ഇവർ അയച്ചിരുന്നു ഇത് യുവതി അറിഞ്ഞു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്.

ജിയോ സെബാസ്റ്റ്യൻ ലൈംഗിക വൈകൃതങ്ങൾക്കിരയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY