SignIn
Kerala Kaumudi Online
Monday, 20 July 2026 5.58 AM IST

പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത് പതിനഞ്ചും   പതിനാറും  വയസുള്ളവർ, പരാതിയുമായി മാതാവ്

READ ENGLISH VERSION
boy

മുംബയ്: പത്തുവയസുകാരനെ പതിനഞ്ചും പതിനാറും വയസുള്ള രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ. നവി മുംബയിലായിരുന്നു സംഭവം. നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

പത്തുവയസുകാരന്റെ അയൽവാസികളാണ് പ്രതികൾ. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചുകയറിയായിരുന്നു പീഡനം. എതിർത്തപ്പോൾ ബലംപ്രയോഗിച്ചു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നുണ്ട്. ഭീഷണിയെത്തുടർന്ന് ഭയന്നുപോയ പത്തുവയസുകാരൻ ആദ്യം ആരോടും ഇതേക്കുറിച്ച് പറഞ്ഞില്ല. എന്നാൽ മകന്റെ സ്വഭാവത്തിലുള്ള മാറ്റം കണ്ട് സംശയം തോന്നി മാതാവ് ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പറഞ്ഞത്. തുടർന്നാണ് പൊലീസിനെ സമീപിച്ചത്.

പരാതി സ്വീകരിച്ചെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അതിനുശേഷമായിരിക്കും അറസ്റ്റെന്നുമാണ് പൊലീസ് പറയുന്നത്. അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങളാണോ പരാതിക്ക് ഇടയാക്കിയതെന്ന സംശയവും പൊലീസിനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MOTHER, COMPLAINT, SEXUALLY ASSAULTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY