കൊല്ലം: മകളുടെ മുന്നിൽവച്ചുള്ള ലൈംഗിക വൈകൃതത്തിന്റെ വീഡിയോ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. പോക്‌സോ വകുപ്പ് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 4 വയസുകാരിയായ മകളുടെ മുന്നിൽവച്ചാണ് ഭർത്താവ് ലൈംഗിക വൈകൃതത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. കൗൺസിലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടിയുടെ മുന്നിൽവച്ച് ലൈംഗിക വൈകൃതം കാണിച്ചത് തെളിവുകൾ ഉൾപ്പടെ പരാതി നൽകിയിട്ടും പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെട്ടു യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസെടുത്തതോടെ പ്രതി ഒളിവിലാണ്. ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വിദേശത്ത് ഒരുമിച്ച് താമസിക്കവെ ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നെന്നും യുവതി പരാതിയിൽ പറയുന്നു. ഏറെ വർഷങ്ങളായി യുകെയിൽ താമസിച്ചിരുന്ന ദമ്പതികൾ കഴിഞ്ഞ 14ന് ആണ് നാട്ടിലേക്ക് എത്തിയത്. യുകെയിൽ വച്ചാണ് അശ്ലീല ദൃശ്യങ്ങൾ അവിടത്തെ അശ്ലീല വെബ്‌സൈറ്റുകൾക്ക് കൈമാറിയതെന്ന് യുവതി പറഞ്ഞു. നാട്ടിലെത്തിയ ഭർത്താവിനെ കൗൺസിസിംഗിന് വിധേയമാക്കിയെങ്കിലും പിന്നീട് മർദ്ദിച്ചെന്ന് യുവതി മൊഴി നൽകി.
ഭർത്താവ് അശ്ലീല ദൃശ്യങ്ങൾക്ക് അടിമയാണെന്ന് യുവതി പറയുന്നു. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |