കൊല്ലം: മോർഫിംഗ് പരാതിയെത്തുടർന്ന് പുനലൂരിൽ സർക്കാർ പോളിടെക്‌നിക് വിദ്യാർത്ഥിയെ സസ്‌പൻഡ് ചെയ്‌തു. അഞ്ചാം സെമസ്റ്റർ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇലക്‌ട്രിക്കൽ വിഭാഗത്തിലെ വിദ്യാർത്ഥി അച്യുത് എസിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്‌ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ എസ്‌എഫ്‌ഐ പ്രതിഷേധം നടത്തുന്നുണ്ട്.
ഒപ്പം പഠിക്കുന്ന വിദ്യാർത്ഥിനികളും അദ്ധ്യാപകരുമാണ് അച്യുതിനെതിരെ പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ കോളേജ് അധികൃതർ വിദ്യാർത്ഥിയെ വിളിച്ച് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ചോദ്യംചെയ്‌തു. കുറ്റം സമ്മതിച്ചതോടെയാണ് കോളേജ് അധികൃതർ ഇയാളെ സസ്‌പെൻഡ് ചെയ്‌തത്.
എന്നാൽ, സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നാണ് വിവരം. പുനലൂർ പൊലീസിലും കൊട്ടാരക്കര സൈബർ പൊലീസിലും പ്രിൻസിപ്പൽ പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. ശേഷം തുടർനടപടികളിലേക്ക് കടക്കും.
അച്യുതിനെ കോളേജിൽ നിന്ന് ഡിസ്‌മിസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്‌എഫ്‌ഐ പ്രതിഷേധം നടത്തുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
A fifth-semester student at Punalur Government Polytechnic has been suspended following complaints that images of teachers and students were morphed and circulated on adult websites. The college questioned the student in the presence of his parents before taking action. Police complaints have also been submitted, with further action expected after statements are recorded.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |