SignIn
Kerala Kaumudi Online
Friday, 19 June 2026 12.02 PM IST

സീരിയൽ  ചിത്രീകരണത്തിനിടെ കടന്നുപിടിച്ചെന്ന പരാതി; പ്രൊഡക്ഷൻ  കൺട്രോളർക്കെതിരെ കേസെടുത്തു

READ ENGLISH VERSION
-set

തിരുവനന്തപുരം: ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലെെംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീരിയൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലായിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രാത്രി സീരിയൽ ചിത്രീകരണത്തിനിടെ മദ്യലഹരിയിൽ ഇയാൾ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി.

ജൂലായ് പത്തൊമ്പതിന് നൈറ്റ് ഷൂട്ടുണ്ടായിരുന്നു. അന്നാണ് സംഭവം നടന്നത്. മദ്യലഹരിയിൽ അസീം പിറകിലൂടെ വന്ന് കയറിപ്പിടിക്കുകയായിരുന്നു. കുതറിയോടി ജൂനിയർ ആർട്ടിസ്റ്റുകൾ നിൽക്കുന്നിടത്തെത്തി. അവരോട് കാര്യം പറഞ്ഞു. പരാതി കൊടുക്കരുതെന്നും അസീമിനെ പുറത്താക്കുമെന്നും നിർമാതാവ് പറഞ്ഞിരുന്നു. എന്നാൽ ഇയാളുടെ ഭാഗത്തുനിന്ന് വീണ്ടും ഉപദ്രവം തുടർന്നു.

സീരിയൽ സെറ്റുകളിൽ ഇപ്പോഴും സ്ത്രീകളെ അഡ്ജസ്റ്റ്‌മെന്റിന് പ്രേരിപ്പിക്കാറുണ്ടെന്നും വർക്ക് ഏൽപ്പിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്‌മെന്റിന് ആളെ തരുമോയെന്നാണെന്ന് അതിജീവിത പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളെ കൊടുത്തില്ലെങ്കിൽ ജോലിയിൽ നിന്ന് മാറ്റിനിർത്തുമെന്ന് ഭീഷണിപ്പെടുത്തും.

ശല്യം കൂടിയതോടെ നിർമാതാവിനോട് പറഞ്ഞു. അദ്ദേഹം ഇയാളെ മാറ്റിനിർത്തിയിരുന്നു. അതിനുശേഷവും പെണ്ണിനെ വേണമെന്നും പറഞ്ഞ് വീളിച്ചോണ്ടിരുന്നു.രണ്ട് സീരിയലുകളിൽ നിന്നാണ് നിർമാതാവ് മാറ്റിനിർത്തിയത്.


എന്നാൽ വീണ്ടും അയാൾ സീരിയലിൽ കയറി. മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാകരുതെന്ന് കരുതി തിരുവല്ലം പൊലീസിൽ പരാതി നൽകുകയായിരുന്നു . നിർമാതാവ് പറഞ്ഞതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ പരാതി നൽകാതിരുന്നതെന്നും അതിജീവിത വ്യക്തമാക്കി. ലൊക്കേഷനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും വസ്ത്രം മാറാൻ പോലും സ്ഥലം കിട്ടാറില്ലെന്നും അവർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SEXUAL ASSAULT, SERIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY